സർക്കാരിലേക്ക് മദ്യനികുതി സ്വരുക്കൂട്ടുന്നതിൽ മത്സരിക്കുന്ന പൗരജനങ്ങളുടെ ഇടം!വൈകുന്നേരങ്ങളിൽ രണ്ട് കുഞ്ഞനടിക്കാനും ചിക്കനടിക്കാനും (കോഴിയല്ല!),
നേരേചൊവ്വെ വടിപിടിക്കാനറിയാത്തവർ ഗ്വാൾഫുകൾ കളിക്കുന്നത് കാണാനും പോകാറുള്ള
ഗ്ലബ്ബ് പൂട്ടിക്കെട്ടാൻ, വകുപ്പ് തലവന്മാർ തുരുമ്പിച്ച താഴുമായി പോകുന്നിടം!
പട്ടിണിപ്പാവത്തിനു കഞ്ഞി പാരാനുള്ള പദ്ധതിയിലും, കയ്യിട്ട് വാരാനുള്ള മുഖ്യ അവകാശത്തെച്ചൊല്ലി തമ്പ്രാക്കൾ തമ്മിലടിക്കുന്നിടം!!
കാശും കൊടുത്ത് മൂട്ട കടിയും കൊണ്ട് നാട്ടുകാർ എറിഞ്ഞിട്ട് പോകുന്ന ഭിക്ഷയാണു സ്വന്തം ചോറെന്നറിയാതെ തമ്മിലടിക്കുന്ന ക(കൊ)ലാകാരന്മാരുള്ളിടം!!!
കേരളം ഹ ഹ ഹ കേരളം!!!!
Tuesday, June 17, 2008
Monday, June 16, 2008
തിരിച്ചു വരവ്
നീണ്ട ഒരു വനവാസത്തിനുശേഷം ഞാൻ തിരിച്ചു വരുന്നു.
മലയാള ബ്ലോഗുകളിൽ നിന്നും അകലെയായിരുന്നെങ്കിലും ചുരുങ്ങിയ ഇടവേളകളിൽ ചലനങ്ങൾ അറിയുന്നുണ്ടായിരുന്നു.
പുരോഗമനപരവും അല്ലാത്തതും.
നാറുന്നതും നാറാത്തതും.
വായിച്ചവയ്കു കമന്റിടാൻ പോലും തോന്നാത്ത ക്ലീഷേകൾ.
അച്ചടി മഷി പുരളാൻ യോഗ്യതയില്ലാത്ത പാമരന്മാർ സ്വയം പ്രകാശനം നടത്തുന്ന വേദികളിൽ എന്തോന്നു ചേരികൾ, രാഷ്ട്രീയം, പാരകൾ, ഒതുക്കലുകൾ, ഏറാന്മൂളിത്തരങ്ങൾ?
ഞാനായി എന്റെ പാടായി.
എന്റെ പാമരത്തം ഒക്കുമ്പോളൊക്കെ ഞാനും തുടരട്ടെ!!!

Subscribe to:
Posts (Atom)